Ongoing News
ഫെയ്‌സ്‌ക്രീം മാറ്റിവെച്ചതിന് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതി പിടിയില്‍
ലഹരിക്കേസ്, കൊലപാതകം, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നിവ്യ
കൊച്ചി | ഫെയ്സ്‌ക്രീം മാറ്റിവച്ചതിന് മകള്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. സംഭവത്തില്‍ മകളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം. സരസു എന്ന 70 കാരിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മകള്‍ നിവ്യ(30) യെ വയനാട്ടില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫെയ്സ്‌ക്രീം മാറ്റിവച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിറകെ മകള്‍ അമ്മയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര ഉപയോഗിച്ച് വാരിയെല്ല് തല്ലി ഒടിക്കുകയായിരുന്നു. ഇവരുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവം നടന്ന് പിറ്റേദിവസമാണ് സരസു പോലീസില്‍ പരാതി നല്‍കിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് നിവ്യയെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലഹരിക്കേസ്, കൊലപാതകം, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നിവ്യ. വാരിയെല്ലിന് ഗുരുതരമായ പരുക്കേറ്റ നിവ്യയുടെ അമ്മ.




