Connect with us

Kerala

വാഴച്ചാലില്‍ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരുക്കേറ്റു

ഇരിങ്ങാലക്കുട സ്വദേശി പി മനുവിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്

Published

|

Last Updated

തൃശൂര്‍ |  വാഴച്ചാലില്‍ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം.സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വാഴച്ചാല്‍ വനം ഡിവിഷനിലെ കാരാംതോട് വെച്ചാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി മനുവിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. തലക്ക് പരുക്കേറ്റ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് ഏഴ് പേരടങ്ങുന്ന സംഘം ട്രക്കിങ്ങിനു പോയത്. അതിനിടെ കാരാംതോട് വച്ച് രണ്ട് കാട്ടാനകള്‍ ഇവരുടെ മുന്നിലെത്തി. ആനകളെ കണ്ട് ഭയന്നോടുന്നതിനിടയില്‍ മനുവിനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര് പാറപ്പുറത്ത് വീണ യുവാവിനെ ചുമന്ന് വാഹനം എത്തുന്ന ഇടത്തേക്ക് എത്തിച്ചു. അവിടെനിന്ന് വനം വകുപ്പിന്റെ ജീപ്പില്‍ പെരിങ്ങല്‍കുത്ത് ഡാമിന് മുകളിലേക്കും, ശേഷം ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു.

 

Latest