Idukki
ഇടുക്കിയില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ മരിച്ചു
സീത (54) ആണ് മരിച്ചത്. പീരുമേടിനു സമീപം വനത്തിനുള്ളില്‍ വച്ചായിരുന്നു ആക്രമണം.

ഇടുക്കി | ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. സീത (54) ആണ് മരിച്ചത്. പീരുമേടിനു സമീപം വനത്തിനുള്ളില്‍ വച്ചായിരുന്നു ആക്രമണം. കുടുംബത്തോടൊപ്പം കാട്ടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു.
വനത്തിനുള്ളില്‍ മീന്‍മുട്ടി എന്ന സ്ഥലത്തുവെച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. സീതയുടെ ഭര്‍ത്താവ് ബിനുവിനും ആക്രമണത്തില്‍ പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാട്ടാനക്കൂട്ടത്തില്‍ ഒരു കൊമ്പന്‍ സീതയെ തട്ടിയെറിയുകയായിരുന്നെന്നും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും ബിനു പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് സീത മരിച്ചത്.
ബിനു വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ്. ബന്ധുക്കളും വനപാലകരും കാട്ടിനുള്ളില്‍ പോയാണ് പരുക്കേറ്റ സീതയെയും ബിനുവിനെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.