Connect with us

Kerala

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട് ഇലക്ട്രിക് കാര്‍ മതിലിലിടിച്ച് കത്തിനശിച്ചു, യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

എറണാകുളത്തു നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടിയതുകണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട  | കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഇലക്ട്രിക് കാര്‍ മതിലിലിടിച്ച് കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തേക്കുതോട് കുന്നംപള്ളി വീട്ടില്‍ ജിബിന്‍ കെ ജെയിംസിന്റെ കാറാണ് അപകടത്തില്‍പെട്ടത്. കോന്നി – ചെങ്ങറ റോഡില്‍ ഇന്ന് പുലര്‍ച്ചെ 1.30നായിരുന്നു സംഭവം.

എറണാകുളത്തു നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടിയതുകണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജിബിന്‍ കാറില്‍ നിന്നും പുറത്തേക്ക് ചാടി.തുടര്‍ന്ന് വാഹനം റോഡ് സൈഡിലെ കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തീപ്പിടിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് പത്തനംതിട്ട, കോന്നി എന്നിവിടങ്ങളില്‍ നിന്നും ഓരോയൂണിറ്റ് ഫയര്‍ എന്‍ഞ്ചിന്‍ സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ജിബിന്‍ കെ ജെയിംസിന് നിസാര പരുക്കേറ്റു.

 

---- facebook comment plugin here -----

Latest