Connect with us

International

വിക്കിപീഡിയക്ക് പൂട്ടിട്ട് പാക്കിസ്ഥാൻ

നടപടി ദൈവനിന്ദയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനെ തുടർന്ന്

Published

|

Last Updated

ഇസ്‌ലാമാബാദ് | വിദ്വേഷകരവും ദൈവനിന്ദ നടത്തുന്നതുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനെ തുടർന്ന് സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാക്കിസ്ഥാൻ.

നേരത്തേ വിക്കിപീഡിയ സേവനങ്ങൾ 48 മണിക്കൂർ നേരത്തേക്ക് പാക്കിസ്ഥാൻ ടെലികോം അതോറിറ്റി തടഞ്ഞിരുന്നു. ഇതിന് ശേഷവും ഉള്ളടക്കം നീക്കം ചെയ്യാതെ വന്നതോടെ ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്താൽ വിക്കിപീഡിയ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് പുനഃപരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ദൈവനിന്ദാ ഉള്ളടക്കത്തിൻ്റെ പേരിൽ നേരത്തേ ഫേസ്ബുക്കിനും യൂ ട്യൂബിനും പാക്കിസ്ഥാൻ വിലക്കേർപ്പെടുത്തിയിരുന്നു.

Latest