Connect with us

Kerala

തിരുവനന്തപുരത്ത് പോലീസിന്റെ വ്യാപക റെയ്ഡ്; 107 ഗുണ്ടകള്‍ പിടിയില്‍

പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളാണ്

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്ത് പോലീസിന്റെ വന് ഗുണ്ടാ വേട്ട. തിരുവനന്തപുരം റൂറലില്‍ നിന്ന് 107 ഗുണ്ടകള്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്.

പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളാണ്. 10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും പിടിയിലായി. റൂറല്‍ എസ്പി ശില്‍പ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

Latest