Connect with us

National

ഉപയോക്താക്കളുടെ വ്യാപക പരാതി; ഒലക്കും യൂബറിനും കേന്ദ്രത്തിന്റെ നോട്ടീസ്

നോട്ടിസിന് മറുപടി നല്‍കാന്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 15 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി ഉപയോക്താക്കളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ടാക്‌സി സര്‍വീസായഒലക്കും യൂബറിനും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. യാത്രാനിരക്കുകള്‍, ക്യാബുകള്‍ക്കുള്ളില്‍ എയര്‍ കണ്ടീഷനിംഗ് നിഷേധിക്കുന്ന ഡ്രൈവര്‍മാര്‍, മര്യാദയില്ലാത്ത പെരുമാറ്റം, ഓര്‍ഡര്‍ റദ്ദാക്കലുകള്‍ എന്നിവ സംബന്ധിച്ച് ഉപയോക്താക്കളില്‍ ആയിരക്കണക്കിന് പരാതികളാണ് ഈ കമ്പനികള്‍ക്കെതിരെ ഉയര്‍ന്നത്. തുടര്‍ന്നാണ് കേന്ദ്രം നോട്ടിസ് അയച്ചിരിക്കുന്നത്.

നോട്ടിസിന് മറുപടി നല്‍കാന്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 15 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.ശരിയായ ഉപഭോക്തൃ പരാതി പരിഹാര സംവിധാനത്തിന്റെ അഭാവം, സേവനങ്ങളിലെ കുറവ്, അകാരണമായ റദ്ദാക്കല്‍, ചാര്‍ജുകള്‍ സംബന്ധിച്ച വിഷയം തുടങ്ങിയവയാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ചൂണ്ടിക്കാണിക്കുന്നത്.

യാത്രക്കാരില്‍ നിന്നുയര്‍ന്ന വ്യാപകമായ പരാതികള്‍ക്ക് ശേഷം ഉപഭോക്തൃകാര്യ മന്ത്രാലയം രണ്ടാമതും ഒല, യൂബര്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് നോട്ടിസ് അയക്കുന്ന നടപടികളിലേക്ക് കടന്നത്.

Latest