Kerala
പറഞ്ഞത് പരിഹാസ രൂപേണ; മുത്തലാക്ക് വിഷയത്തില്‍ വിശദീകരണവുമായി പി.വി അബ്ദുള്‍ വഹാബ്
രാജ്യസഭയിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അബ്ദുള്‍ വഹാബിന്റെ നിലപാട് മാറ്റം.

മലപ്പുറം| മുത്തലാക്ക് വിഷയത്തിലെ രാജ്യസഭാ പരാമര്‍ശത്തില്‍ വിശദീകരണവുമായി പി.വി അബ്ദുള്‍ വഹാബ് എം.പി. മുത്തലാക്കില്‍ ബിജെപിക്ക് മുസ്ലീം വനിതകളുടെ പിന്തുണ ലഭിച്ചെന്ന് പറഞ്ഞത് പരിഹാസ രൂപേണയെന്ന് അബ്ദുള്‍ വഹാബ് എംപി പറഞ്ഞു. രാജ്യസഭയിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അബ്ദുള്‍ വഹാബിന്റെ നിലപാട് മാറ്റം.
ഇന്നലെ വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവേ സഭയില്‍ മുത്തലാക്കില്‍ ബിജെപിക്ക് മുസ്ലീം വനിതകളുടെ പിന്തുണ ലഭിച്ചെന്നായിരുന്നു പി.വി അബ്ദുള്‍ വഹാബിന്റെ നിരീക്ഷണം. രാവിലെയായപ്പോള്‍ അബ്ദുള്‍ വഹാബ് നിലപാട് മാറ്റുകയായിരുന്നു. ഈ ബില്ല് കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. പക്ഷേ ബിജെപി രക്ഷപ്പെടില്ല. ഇന്ത്യ മുന്നണി തന്നെ അധികാരത്തില്‍ വരുമെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു. ബിജെപിക്ക് അത്ര ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ത്രീകളെ പാര്‍ലമെന്റില്‍ വരുത്തട്ടേയെന്നും അബ്ദുള്‍ വഹാബ് എംപി കൂട്ടിച്ചേര്‍ത്തു.