National
ക്രിക്കറ്റുമായി ഇസ്‌ലാമിന് എന്ത് ബന്ധം: പാക് ആഭ്യന്തര മന്ത്രി ശൈഖ് റഷീദിനെ വിമര്‍ശിച്ച് ഉവൈസി
ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ഇസ്‌ലാമിന്റെ വിജയമെന്ന് പ്രസ്താവന നടത്തിയ പാക് ആഭ്യന്തര മന്ത്രി ശൈഖ് റഷീദിന്റെ നടപടിയെ അപലപിച്ച് അസദുദീന്‍ ഉവൈസി.
മുസാഫര്‍ നഗര്‍| ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ഇസ്‌ലാമിന്റെ വിജയമെന്ന് പ്രസ്താവന നടത്തിയ പാക് ആഭ്യന്തര മന്ത്രി ശൈഖ് റഷീദിന്റെ നടപടിയെ അപലപിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസി രംഗത്ത്. ക്രിക്കറ്റുമായി ഇസ്‌ലാമിന് എന്ത് ബന്ധമാണുള്ളതെന്ന് ഉവൈസി ചോദിച്ചു. മുസാഫര്‍ നഗറില്‍ സംഘടപ്പിച്ച പൊതുറാലിയിലാണ് പാക് മന്ത്രിക്കെതിരെ ഉവൈസിയുടെ രൂക്ഷ വിമര്‍ശനം.
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പത്തു വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ വിജയിച്ചത്.







