Connect with us

National

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; നിയമസഭ പിരിച്ചുവിട്ട് ഗവർണർ

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം മമത ബാനര്‍ജി ഇതുവരെ രാജിവെച്ചിട്ടില്ല.

Published

|

Last Updated

കല്‍ക്കത്ത| പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്നോടിയായി ഉള്ള നടപടിക്രമമാണിത്. പുതിയ സര്‍ക്കാര്‍ 2026 മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം മമത ബാനര്‍ജി ഇതുവരെ രാജിവെച്ചിട്ടില്ല.

ബംഗാളില്‍ തോല്‍വി അംഗീകരിക്കില്ലെന്നും താന്‍ രാജി വയ്ക്കില്ലെന്നുമായിരുന്നു മമതാ ബാനര്‍ജിയുടെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അട്ടിമറി ജയം നേടിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണെന്നും ബി ജെ പി ജനവിധി കൊള്ളയടിച്ചതാണെന്നും ആരോപിച്ചാണ് മമത രാജിവെക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ മമതയുടെ അധികാരങ്ങള്‍ ഇല്ലാതാവും.

Content Highlights:
Governor RN Ravi has officially dissolved the West Bengal Legislative Assembly to facilitate the transition to a new government. While the new administration is expected to be sworn in on May 9, 2026, sitting Chief Minister Mamta Banerjee has so far refused to resign from her post. This comes after a surprising BJP victory, which Banerjee has challenged by alleging that the mandate was stolen from the Trinamool Congress.

Latest