Connect with us

Kerala

ക്ഷേമപെന്‍ഷന്‍ നേരത്തെ വിതരണം ചെയ്യും; ഈ മാസം ലഭിക്കുക 4000 രൂപ

വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തേ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി

Published

|

Last Updated

തിരുവനന്തപുരം |  ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഈ മാസം 31 മുതല്‍ ആരംഭിക്കും. മാര്‍ച്ചിലെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 25 മുതലും .വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തേ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി

പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെന്‍ഷനായി ഒരോര്‍ത്തര്‍ക്കും ലഭിക്കുക. നിലവില്‍ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെന്‍ഷനായി നല്‍കിവരുന്നത്. മാര്‍ച്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 25 മുതല്‍ വിതരണം ചെയ്യും.

---- facebook comment plugin here -----

Latest