Connect with us

pension

ക്ഷേമ പെന്‍ഷന്‍: കേന്ദ്ര വിഹിതം ഇനി നേരിട്ടു നല്‍കുമെന്ന്

ഇതോടെ കേരളത്തില്‍ പെന്‍ഷര്‍ ലഭിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്കു 200 മുതല്‍ 500 രൂപവരെ കുറയുമെന്നാണു വിവരം.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ നല്‍കിവരുന്ന വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷനിലേക്കുള്ള കേന്ദ്ര വിഹിതം നേരിട്ടു നല്‍കാന്‍ കേന്ദ്ര തീരുമാനം. പെന്‍ഷന്‍ വിതരണത്തിന്റെ ക്രെഡിറ്റ് കേരളത്തിനു ലഭിക്കുന്നതു തടയാനുള്ള രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് കേന്ദ്ര വിഹിതം സംസ്ഥാന വിഹിതത്തോടൊപ്പം നല്‍കുന്നത് അവസാനിപ്പിച്ചത്.

ഇതോടെ കേരളത്തില്‍ പെന്‍ഷര്‍ ലഭിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്കു 200 മുതല്‍ 500 രൂപവരെ കുറയുമെന്നാണു വിവരം. കേന്ദ്ര വിഹിതം ഉള്‍പ്പെടുത്തിയാണ് കേരളം 1600 രൂപ പെന്‍ഷന്‍ നല്‍കുന്നത്. കേന്ദ്ര വിഹിതം രണ്ടു വര്‍ഷമായി കുടിശ്ശികയാണ്.

പ്രതിവര്‍ഷം 11,000 കോടി സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന് നല്‍കുമ്പോള്‍ കേന്ദ്രം നല്‍കേണ്ടത് 360 കോടിരൂപയാണ്. രണ്ട് വര്‍ഷമായി ഈ തുക കുടിശികയാണെന്നാണ് ധനവകുപ്പ് പറയുന്നത്. കേന്ദ്ര വിഹിതം നേരിട്ട് പെന്‍ഷന്‍കാരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കേരളത്തിന്റെ വിപുലമായ പെന്‍ഷന്‍ പദ്ധതിയില്‍ വളരെ തുച്ഛമായ വിഹിതം മാത്രമാണ് കേന്ദ്രത്തിനെന്ന് ഇതോടെ ബോധ്യപ്പെടുമെന്നാണു കേരളം തിരിച്ചടിക്കുന്നത്.

---- facebook comment plugin here -----

Latest