Connect with us

International

ജര്‍മ്മന്‍ വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി

ലുഫ്താന്‍സയിലെ ഐടി തകരാര്‍ മൂലം ആയിരക്കണക്കിന് യാത്രക്കാരെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ കുടുങ്ങിയതിന് തൊട്ടുപിന്നാലെയാണിത്.

Published

|

Last Updated

ബെര്‍ലിന്‍ | മൂന്ന് ജര്‍മ്മന്‍ വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകള്‍ വ്യാഴാഴ്ച തടസ്സപ്പെട്ടു. ലുഫ്താന്‍സയിലെ ഐടി തകരാര്‍ മൂലം ആയിരക്കണക്കിന് യാത്രക്കാർ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ കുടുങ്ങിയതിന് തൊട്ടുപിന്നാലെയാണിത്.

ഡ്യൂസെല്‍ഡോര്‍ഫ്, ന്യൂറംബര്‍ഗ്, ഡോര്‍ട്ട്മുണ്ട് വിമാനത്താവളങ്ങൾ വെബ്സൈറ്റ് തകരാർ നേരിടുന്നുണ്ട്. എന്നാല്‍ ജര്‍മ്മനിയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, ബെര്‍ലിന്‍ എന്നിവയെല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.