Connect with us

Kerala

വയനാട് ദുരന്തം:വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കേന്ദ്രസര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം പ്രയോഗിക്കണം.

Published

|

Last Updated

കല്‍പറ്റ | വയനാട് ദുരന്തത്തിന് ഇരയായവരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം പ്രയോഗിക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം.

ബേങ്ക് വായ്പ എഴുതിത്തള്ളുന്നതിന് നിര്‍ദേശിക്കാന്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് അവകാശമുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ബഞ്ച് പറഞ്ഞു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തളളുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്.

ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എഴുതിത്തള്ളേണ്ടത് വലിയ തുകയല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.