Connect with us

Editors Pick

കൃഷി പഠിക്കണോ? ഇവയാണ്‌ ഇന്ത്യയിലെ മികച്ച അഗ്രികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ടുകൾ

ഉത്തരാഖണ്ഡിലെ ജിബി പന്ത് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി സർവകലാശാല, മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷൻ, കശ്മീരിലെ ഷേർ-ഇ-കശ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിവയെല്ലാം കാർഷിക പഠനത്തിന്‌ രാജ്യത്ത്‌ മുൻനിരയിലുള്ള സ്ഥാപനങ്ങളാണ്‌.

Published

|

Last Updated

കൃഷി, ഹോർട്ടികൾച്ചർ, ഫിഷറീസ് എന്നിവയിൽ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും താൽപര്യമുള്ള വിദ്യാർഥികൾ ധാരാളമുണ്ട്‌. അഗ്രികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ടുകളും അവയുടെ ഉപസ്ഥാപനങ്ങളുമാണ്‌ ഈ വിദ്യാഭ്യാസം നൽകുന്നത്‌. ഇന്ത്യയിലെ മികച്ച ചില അഗ്രികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ടുകൾ പരിചയപ്പെടാം.

1)ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്


കാർഷിക ഗവേഷണത്തിനും ഉന്നത വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI). നിരവധി ക്യാമ്പസുകൾ ഐഎആർഐക്കുണ്ട്‌. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) അഖിലേന്ത്യാ പ്രവേശന പരീക്ഷ (AIEEA)യുടെ അടിസ്ഥാനത്തിലാണ്‌ ഇവിടെ പ്രവേശനം.

2) ഹരിയാന ആസ്ഥാനമായുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ഡയറി ഫാമിംഗിലെ ഗവേഷണത്തിനും വികസനത്തിനും മികച്ച സ്ഥാപനമാണ്‌.

3) പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി

അഗ്രികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ എൻഐആർഎഫ്‌ റാങ്കിങ്ങിൽ മൂന്നാം റാങ്കുള്ള സ്ഥാപനമാണ്‌ ലുധിയാനയിലെ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി. കൂടാതെ വിവിധ സ്ഥലങ്ങളിലായി എട്ട് ഗവേഷണ കേന്ദ്രങ്ങൾ ഇവർക്കുണ്ട്‌.

4)ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി

68.32 സ്‌കോറോടെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (ബിഎച്ച്‌യു) മികച്ച കാർഷിക സ്ഥാപനങ്ങളിൽ നാലാം സ്ഥാനത്താണ്. ഉത്തർപ്രദേശിലെ വാരണാസിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

5)ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 67.76 സ്കോറോടെ അഞ്ചാം റാങ്കുള്ള സ്ഥാപനമാണ്‌. ഉത്തർപ്രദേശിലെ ബറേലിയിലാണ്‌ ആസ്ഥാനം.

6) തമിഴ്‌നാട് കാർഷിക സർവകലാശാല

കാർഷിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമഗ്രമായ പരിപാടികൾക്കും ഗവേഷണ സംരംഭങ്ങൾക്കും തമിഴ്‌നാട് കാർഷിക സർവകലാശാല ആറാം സ്ഥാനത്താണ്. കോയമ്പത്തൂരിലാണ്‌ ക്യാമ്പസ്‌ സ്ഥിതിചെയ്യുന്നത്‌.

7) ചൗധരി ചരൺ സിംഗ് ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി

ചൗധരി ചരൺ സിംഗ് ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി 63.75 സ്കോറുമായി ഏഴാം സ്ഥാനത്തുണ്ട്‌. ഇതും കാർഷിക വിദ്യാഭ്യാസത്തിന്‌ മികച്ച കേന്ദ്രമാണ്‌.

ഉത്തരാഖണ്ഡിലെ ജിബി പന്ത് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി സർവകലാശാല, മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷൻ, കശ്മീരിലെ ഷേർ-ഇ-കശ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിവയെല്ലാം കാർഷിക പഠനത്തിന്‌ രാജ്യത്ത്‌ മുൻനിരയിലുള്ള സ്ഥാപനങ്ങളാണ്‌.

Latest