Health
തിളങ്ങുന്ന ചർമം വേണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം
പാലും ചീസും ചിലരിൽ മുഖക്കുരുവിന് കാരണമായേക്കാം. ഇത്തരക്കാരിൽ പാൽ ഒഴിവാക്കുന്നതാണ് നല്ലത്.

നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും നിങ്ങളുടെ ചർമ്മത്തിൽ പ്രതിഫലിക്കുന്നത്. ചില ഭക്ഷണങ്ങൾ മുഖക്കുരു, നിറം മങ്ങൽ, വീക്കം എന്നിവയ്ക്ക് കാരണമാകും. ഈ ഭക്ഷണങ്ങൾ ഒഴിവാക്കി നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുകയാണ് വേണ്ടത്. ഏതൊക്കെയാണ് നിങ്ങളെ പെട്ടെന്ന് പ്രായമാക്കുന്ന അല്ലെങ്കിൽ നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങൾ എന്ന് നോക്കാം.
പഞ്ചസാര അടങ്ങിയ ഭക്ഷണം
ഉയർന്ന പഞ്ചസാര ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യും മിഠായികൾ കേക്കുകൾ സോഡകൾ എന്നിവ കഴിക്കുമ്പോൾ നിങ്ങളുടെ ചർമ്മത്തിൽ എണ്ണ അടിഞ്ഞു കൂടാനും മുഖക്കുരു ഉണ്ടാവാനുമുള്ള സാധ്യത കൂടുന്നു.
പാൽ ഉൽപ്പന്നങ്ങൾ
പാലും ചീസും ചിലരിൽ മുഖക്കുരുവിന് കാരണമായേക്കാം. ഇത്തരക്കാരിൽ പാൽ ഒഴിവാക്കുന്നതാണ് നല്ലത്.
വറുത്ത ഭക്ഷണങ്ങൾ
എണ്ണമയമുള്ള ലഘുഭക്ഷണങ്ങൾ സുഷിരങ്ങൾ അടയുന്നതിനും വീക്കം വർദ്ധിപ്പിക്കുന്നതിനും കാരണമാകും പകരം ബേക്ക് ചെയ്തതോ എയർ ഫ്രൈ ചെയ്തതോ ആയ ഭക്ഷണം കഴിക്കാവുന്നതാണ്.
വൈറ്റ് ബ്രെഡ്
വൈറ്റ് ബ്രെഡുകളിൽ കാർബോഹൈഡ്രേറ്റുകളുടെ ഉയർന്ന ഗ്ലൈസിമിക് സൂചികയുണ്ട് . അതുകൊണ്ടുതന്നെ ഇവ നിങ്ങളുടെ ചർമ്മത്തെ പെട്ടെന്ന് പ്രായം തോന്നിപ്പിക്കാൻ കാരണമാകും.
അമിത ഉപ്പ്
അമിത ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനും വീർക്കുന്നതിനും കാരണമാകുന്നു.
സംസ്കരിച്ച മാംസം
ബേക്കൺ സോസേജുകൾ മീറ്റുകൾ എന്നിവയിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മങ്ങിക്കുകയും വാർദ്ധക്യം എളുപ്പമാക്കുകയും ചെയ്യും.
ഇതുകൂടാതെ മദ്യം കഴിക്കുന്നതും ചർമ്മത്തിന് വളരെ ദോഷകരമായ ഒന്നാണ്. ചർമ്മത്തിന് പോഷണം നൽകുന്ന ചീരയും പച്ചക്കറികളും പോലുള്ള ഭക്ഷണങ്ങൾ വർദ്ധിപ്പിച്ച് ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.