Connect with us

vodafone

ഇന്ത്യയിലെ വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്കിനുള്ള അവാര്‍ഡ് വോഡഫോണ്‍- ഐഡിയക്ക്

2021 വര്‍ഷത്തെ ആദ്യ രണ്ട് പാദങ്ങളിലെ ഫലത്തിലാണ് വി വേഗതയേറിയ നെറ്റ്വര്‍ക്കായി മാറിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ വേഗതയേറിയ മൊബൈല്‍ നെറ്റവര്‍ക്കിനുള്ള അവാര്‍ഡ് വോഡഫോണ്‍- ഐഡിയക്ക്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ടെസ്റ്റിംഗ് ഏജന്‍സിയായ ഊകലയാണ് ‘വി’ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നെറ്റ്വര്‍ക്ക് വേഗത അളക്കുന്നതിനുള്ള സ്പീഡ് ടെസ്റ്റ് ഇന്റലിജന്‍സ് ടെസ്റ്റിലാണ് ഇന്ത്യയിലെ വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്കായി വോഡഫോണ്‍- ഐഡിയയെ തിരഞ്ഞെടുത്തിരിക്കുന്നത്.

2021 വര്‍ഷത്തെ ആദ്യ രണ്ട് പാദങ്ങളിലെ ഫലത്തിലാണ് വി വേഗതയേറിയ നെറ്റ്വര്‍ക്കായി മാറിയിരിക്കുന്നത്. അവാര്‍ഡിന്റെ പശ്ചാത്തലത്തില്‍ സ്പീഡ് ബഡോ എന്ന ക്യാമ്പയിനിന് വോഡഫോണ്‍- ഐഡിയ തുടക്കമിട്ടിട്ടുണ്ട്.

Latest