Kerala
വി എം കോയ മാസ്റ്റർ അന്തരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ടോടെ ആയിരുന്നു അന്ത്യം.
കോഴിക്കോട് | ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനും സുന്നി നേതാവുമായ വി എം കോയ മാസ്റ്റർ അന്തരിച്ചു. 75 വയസ്സ് ആയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ടോടെ ആയിരുന്നു അന്ത്യം. കിണാശ്ശേരി സ്വദേശിയാണ്.
മയ്യത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പൊക്കുന്ന് കോന്തനാരി ജുമാ മസ്ജിദിൽ നടക്കും.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വി എം കോയ മാസ്റ്ററുടെ പേരിൽ മദ്റസകളിൽ നാളെ പ്രാർത്ഥന നടത്താൻ സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, ട്രഷറർ കുമ്പോൽ തങ്ങൾ എന്നിവർ അറിയിച്ചു.







