Connect with us

Ongoing News

സഊദിക്കും റഷ്യയ്ക്കും ഇടയില്‍ വിസ രഹിത യാത്ര പ്രാബല്യത്തില്‍

ജോലി, പഠനം, ഹജ്ജ് എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് പുതിയ ഇളവ് ബാധകമല്ല

Published

|

Last Updated

ദമാം |  സഊദി -റഷ്യന്‍ നയതന്ത്ര ബന്ധത്തിന്റെ 100-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിസ രഹിത യാത്ര പ്രാബല്യത്തില്‍ വന്നു. ഇതോടെ റഷ്യയുമായി വിസ ഇളവ് അനുവദിക്കുന്ന കരാറിലേര്‍പ്പെട്ട ആദ്യ അറബ് രാജ്യമായി സഊദി അറേബ്യ മാറി

ടൂറിസം,ബിസിനസ്സ് , കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനും വേണ്ടി സഊദിയിലെത്തുന്ന റഷ്യന്‍ പൗരന്മാര്‍ക്ക് 90 ദിവസം വരെ രാജ്യത്ത് കഴിയാന്‍ അനുമതി ലഭിക്കും. അതെ സമയം ജോലി, പഠനം, ഹജ്ജ് എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് പുതിയ ഇളവ് ബാധകമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, സാമ്പത്തികം, സാംസ്‌കാരികം എന്നീ രംഗങ്ങളിലെ വിനിമയത്തിനുള്ള അവസരങ്ങളെ പിന്തുണക്കുകയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും

പുതിയ വിസാ ഇളവ് പ്രാബല്യത്തില്‍ വന്നതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ സഊദി തലസ്ഥനമായ റിയാദില്‍ നടന്ന സഊദി -റഷ്യന്‍ നിക്ഷേപ, ബിസിനസ് ഫോറത്തിലാണ് പ്രവേശന വിസകളില്‍ ഇളവ് നല്‍കുന്ന കരാറില്‍ ഒപ്പുവെച്ചത്.

 

Latest