ai camera
എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴയീടാക്കില്ല
ആദ്യം ബോധവത്ക്കരണം പിന്നീട് മെയ് 20 മുതല്‍ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്

തിരുവനന്തപുരം | സേഫ് കേരള പദ്ധതി പ്രകാരം ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാന്‍ സ്ഥാപിച്ച എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴയീടാക്കില്ല.
കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകുന്നതിനാലാണ് പിഴയീടാക്കുന്നതു നീട്ടിവയ്ക്കുന്നത്.
ആദ്യം ബോധവത്ക്കരണം പിന്നീട് മെയ് 20 മുതല്‍ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കു ശേഷം ധാരണ പത്രം മതിയെന്നാണു തീരുമാനം. വിവാദ വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്ത ശേഷമാകും ധാരണാ പത്രം ഒപ്പിടുക.
എ ഐ ക്യാമറയില്‍ ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ സോഫ്റ്റുവയര്‍ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ് എം എസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി.
ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതോടെയാണ് ധാരണാ പത്രം വൈകാന്‍ ഇടയായത്. പിഴ ഈടാക്കാതെ നോട്ടീസ് പ്രിന്റെടുത്ത് രജിസ്റ്റേഡ് താപാലില്‍ അയക്കാനുള്ള ചെലവ് ആരു വഹിക്കും എന്നതില്‍ മോട്ടോര്‍ വാഹനവകുപ്പ്ും കെല്‍ട്രോണും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു.