Connect with us

KERALA STATE REVENUE DEPARTMENT

വ്യവസ്ഥ ലംഘിച്ച പാട്ടഭൂമി; റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു

1976ൽ എറണാകുളം അഗ്രി. ഹോർട്ടികൾച്ചറൽ സൊസൈറ്റിക്ക് പാട്ടത്തിന് നൽകിയ ഭൂമിയാണ് തിരിച്ചെടുത്തത്

Published

|

Last Updated

കൊച്ചി | പാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിക്ക് പാട്ടത്തിന് നൽകിയിരുന്ന സ്ഥലം റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു. 1976ൽ എറണാകുളം അഗ്രി. ഹോർട്ടികൾച്ചറൽ സൊസൈറ്റിക്ക് പാട്ടത്തിന് നൽകിയ ഭൂമിയാണ് തിരിച്ചെടുത്തത്.

എറണാകുളം ജില്ലാ കോടതിക്ക് സമീപമുള്ള എറണാകുളം വില്ലേജിൽ ഉൾപ്പെട്ട അഞ്ച് സെന്റ് ഭൂമിയാണ് നാളിതുവരെ പാട്ടത്തുക ഒടുക്കാതിരുന്നതിനെ തുടർന്ന് കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ്, ഭൂരേഖാ തഹസിൽദാർ മുസ്തഫ കമാൽ, വില്ലേജ് ഓഫീസർ എൽ സിന്ധു എന്നിവരുടെ നേതൃത്വത്തിൽ സർക്കാറിലേക്ക് ഏറ്റെടുത്തത്. പാട്ട വ്യവസ്ഥ ലംഘിച്ചതിനാലും സമീപത്തുളള അഞ്ച് സെന്റ് സർക്കാർ പുറമ്പോക്ക് കൈയേറിയതിനാലും കേരള ഭൂസംരക്ഷണ നിയമ പ്രകാരം നോട്ടീസ് നൽകിയാണ് ഭൂമി എറ്റെടുത്തതെന്നും പാട്ടത്തിന് നൽകിയ ഭൂമി പതിച്ച് കിട്ടുന്നതിനുള്ള സ്ഥാപനത്തിന്റെ അപേക്ഷ നേരത്തേ തന്നെ സർക്കാർ നിരസിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു.

നഗരത്തിലെ പാട്ടവ്യവസ്ഥ ലംഘിച്ച എല്ലാ പാട്ട ഭൂമിക്കും ഉടൻ തന്നെ കുടിശ്ശിക ഈടാക്കാനും തുക ഈടാക്കാത്തപക്ഷം സർക്കാറിലേക്ക് ഏറ്റെടുക്കാനും നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഡെപ്യൂട്ടി തഹസിൽദാർമാരായ സി സോയ, സുരേഷ് കുമാർ, കെ പി പോൾ, റവന്യൂ ഉദ്യോഗസ്ഥനായ ഡിവൈൻ ബനഡിക്ട് എന്നിവർ സന്നിഹിതരായിരുന്നു.

Latest