Connect with us

Kerala

തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റില്‍

കൃഷ്ണകുമാര്‍ പണം ആവശ്യപ്പെട്ട സമയത്തുതന്നെ പരാതിക്കാരന്‍ വിജിലന്‍സുമായി ബന്ധപ്പെടുകയായിരുന്നു.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ വില്‍വട്ടം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. ആര്‍ടിഒആര്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 2000 രൂപ കൈക്കൂലിവാങ്ങിയ കൃഷ്ണകുമാറാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കാന്‍ കൃഷ്ണകുമാര്‍ 2000 രൂപ ആവശ്യപ്പെട്ടപ്പോള്‍ തന്നെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വില്ലേജ് ഓഫീസറെ സ്വാധീനിച്ച് സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കാമെന്നും ഇതിനായ് 2000 രൂപ നല്‍കണമെന്നുമാണ് കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്.

കൃഷ്ണകുമാര്‍ പറഞ്ഞ കാര്യം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചതിനു ശേഷം  പണം ഫീല്‍ഡ് അസിസ്റ്റന്റിനു  കൈമാറി.തുടര്‍ന്ന് സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം കൃഷ്ണകുമാറിനെ പണത്തോടൊപ്പം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൃഷ്ണകുമാര്‍ ഇതിനു മുമ്പും കൈക്കൂലി വാങ്ങിയ ആളാണെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി.