Connect with us

National

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; സത്യപ്രതിജ്ഞ ഇന്ന്

രാവിലെ പത്തിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ്സ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കും. ഇതിനായി രാഹുല്‍ ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചു.

നിയമന ഉത്തരവ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജയ്ക്ക് കൈമാറിയിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വിജയ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. 120 എം എല്‍ എമാരുടെ പിന്തുണ ഉറപ്പായതിന് പിന്നാലെ ഗവര്‍ണര്‍ കൂടിക്കാഴ്ചക്കായി വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു.

വിടുതലൈ ചിരുതൈഗള്‍ കച്ചി (വി സി കെ) ടി വി കെക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കത്ത് കൈമാറിയതോടെയാണ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങിയത്. വി സി കെയുടെ പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ രൂപവത്കരിക്കാനുളള 118 എന്ന കേവല ഭൂരിപക്ഷം ടി വി കെക്ക് ലഭിച്ചു. ഇതിന് പിന്നാലെ ടി വി കെക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് അറിയിച്ച് മുസ്‌ലിം ലീഗും രംഗത്തെത്തി. ഇതോടെ വിജയ്ക്ക് 120 എം എല്‍ എമാരുടെ പിന്തുണയായി. നേരത്തെ, കോണ്‍ഗ്രസ്സിന്റെ അഞ്ചും സി പി ഐ, സി പി എം പാര്‍ട്ടികളുടെ രണ്ട് വീതവും എം എല്‍ എമാര്‍ ടി വി കെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 

 

Latest