Connect with us

CASE AGIANST VIJAY BABU

മുന്‍കൂര്‍ ജാമ്യം ലഭിച്ച വിജയ് ബാബു ഇന്ന് നാട്ടില്‍ തിരിച്ചെത്തും

നെടുമ്പാശ്ശേരിയില്‍ നിന്ന് നേരെ സൗത്ത് പോലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകും

Published

|

Last Updated

കൊച്ചി | യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് നാട്ടില്‍ തിരിച്ചെത്തും. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം രാവിലെ ഒമ്പതരയോടെ കൊച്ചിയില്‍ തിരിച്ചെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് കേസ് രജിസ്റ്റര്‍ ചെയ്ത സൗത്ത് പോലീസ് സ്റ്റേഷനിലെത്തി വിജയ്ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും.

ഇന്നലെയാണ് അദ്ദേഹത്തിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാന്‍ അന്വേഷണസംഘം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തിരുന്നു. എന്നാല്‍ വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാര്‍ച്ച് മാസം 16, 22 തീയതികളില്‍ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന് കോഴിക്കോട് സ്വദേശിയായ യുവനടി പരാതി നല്‍കുകയാണ്. ഇതിനിടെ പരാതിക്കാരിയെ തിരിച്ചറിയുന്ന രൂപത്തില്‍ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിന്റെ പേരില്‍ മറ്റൊരു കേസും നിലവിലുണ്ട്.

 

 

 

---- facebook comment plugin here -----

Latest