National
ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വിധി ഇന്ന്
മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നല്‍കിയ രണ്ട് ഹരജികളിലാണ് ഇന്ന് വിധി പറയുക.
ലക്‌നോ|ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ വരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്. മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നല്‍കിയ രണ്ട് ഹരജികളിലാണ് ഇന്ന് വിധി പറയുക.
ജനുവരി 31നാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് മസ്ജിദ് കമ്മറ്റി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു.







