National
ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ബിലാസ്പുര്‍ എന്‍ ഐ എ കോടതി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറയുക

ന്യൂഡല്‍ഹി | ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ബിലാസ്പുര്‍ എന്‍ ഐ എ കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചാല്‍ കന്യാസ്ത്രീകള്‍ ഇന്ന് തന്നെ ജയില്‍ മോചിതരാകും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറയുക.
ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്ത പ്രോസിക്യൂഷന്‍, കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്നു കോടതി ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു മറുപടി. കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങളിലും പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഡില്‍ തുടരുകയാണ്.
കന്യാസ്ത്രീകള്‍ക്ക് ഇന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയിട്ടും പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷ എതിര്‍ത്തത് ഞെട്ടലുളവാക്കിയിരുന്നു.