VELLAPPALLI
തിരുവഞ്ചൂര്‍ ഉമ്മന്‍ ചാണ്ടിയെ പിന്നില്‍ നിന്നു കുത്തിയെന്ന് വെള്ളാപ്പള്ളി
ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ല; മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ ഇമേജ് തകരും
ആലപ്പുഴ | തിരുവഞ്ചൂര്‍ ഉമ്മന്‍ ചാണ്ടിയെ പിന്നില്‍ നിന്നു കുത്തിയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നത് അവര്‍ കുടുങ്ങും എന്നതിനാലാണ്.
കെ ബി ഗണേഷ് കുമാറിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ ഇമേജ് തകരും. ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
സോളാര്‍ കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അഡ്വ. ഫെനി ബാലകൃഷ്ണന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാമെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ് കുമാറിന്റെ സഹായികളുടെ നിര്‍ദേശപ്രകാരമാണ് ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതെന്നായിരുന്നു ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചത്.







