Kerala
എല്‍ ഡി എഫിന്റെ തോല്‍വിക്ക് കാരണം മാധ്യമങ്ങൾ; 10 കൊല്ലം പിണറായിയെ വേട്ടയാടി- വെള്ളാപ്പള്ളി നടേശൻ
താന്‍ കാരണമാണ് സി പി ഐ എം തോറ്റതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു
തിരുവനന്തപുരം| എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. പത്ത് വര്‍ഷം ഭരണത്തിലിരുന്ന പിണറായി വിജയനെ ഈ നിലയിലാക്കിയത് മാധ്യമങ്ങളാണെന്നും, തുടര്‍ച്ചയായി വേട്ടയാടിയെന്നും അദ്ദേഹം ആരോപിച്ചു.
”ഇഷ്ടമല്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം” എന്ന നിലപാടിലായിരുന്നു മാധ്യമങ്ങളുടെ സമീപനമെന്നും,എന്നെ വണ്ടിയിൽ കയറ്റിയാൽ കുറ്റം, ഇറക്കിയാൽ കുറ്റം, പല നല്ലകാര്യങ്ങളും ചെയ്തു, അത് ജനം അനുഭവിക്കുന്നുണ്ട് വെള്ളാപ്പള്ളി പറഞ്ഞു. വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് നല്ല ഭരണം കാഴ്ചവയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിയെ കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും, ആരായാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എ എം ആരിഫ്‌നെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി രംഗത്തെത്തി. ആരിഫിന് മുസ്ലിം ലീഗിന്റെ സ്വരമാണെന്നും, സി പി ഐ എമ്മില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. .
താന്‍ കാരണമാണ് സി പി ഐ എം തോറ്റതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, സി പി ഐയിലോ സി പി ഐ എമ്മിലോ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. തനിക്കും തന്റെ സമുദായത്തിനുമെതിരെ ചിലര്‍ നടത്തുന്ന അപകീര്‍ത്തിപ്പെടുത്തന്‍ നടത്തുന്ന പ്രചരണമാണിതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Content Highlights:
SNDP Yogam General Secretary Vellappally Natesan criticized the media for its persistent targeting of Pinarayi Vijayan, claiming it contributed significantly to the LDF’s election setback. He suggested that Pinarayi Vijayan is likely to take on the role of Opposition Leader while wishing the UDF success in their upcoming governance. Natesan also lashed out at AM Ariff, alleging he is mimicking the language of the Muslim League and attempting to distance himself from the CPM.







