Kerala
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; നീലേശ്വരം ചിറപ്പുറത്ത് ഫ്‌ളക്‌സ് ബോര്‍ഡ്
'നയിച്ചവന് നെയ്‌ച്ചോറ്' എന്ന തലക്കെട്ടോടെയാണ് 'മാന്യന്മാര്‍ ചിറപ്പുറം' എന്ന വാട്‌സാപ്പ് കൂട്ടായ്മയുടെ പേരില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
നീലേശ്വരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ വിജയത്തിലേക്ക് നയിച്ച വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി നീലേശ്വരത്തെ ചിറപ്പുറത്ത് ഫ്‌ളക്‌സ് ബോര്‍ഡ്. ‘നയിച്ചവന് നെയ്‌ച്ചോറ്’ എന്ന തലക്കെട്ടോടെയാണ് വി ഡി സതീശന്റെ പടുകൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ചിറപ്പുറത്തെ ‘മാന്യന്മാര്‍ ചിറപ്പുറം’ എന്ന വാട്‌സാപ്പ് കൂട്ടായ്മയുടെ പേരിലാണ്. യു ഡി എഫ് വിജയത്തിനായി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച സതീശനെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യമാണ് ഈ ബോര്‍ഡിലൂടെ ഇവര്‍ മുന്നോട്ട് വെക്കുന്നത്.
വി ഡി സതീശനോടൊപ്പം തൃക്കരിപ്പൂരിലെ നിയുക്ത എം എല്‍ എ. സന്ദീപ് വാര്യര്‍, വടകര എം പി. ഷാഫി പറമ്പില്‍ എന്നിവരുടെ ചിത്രങ്ങളും ബോര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്. ചിറപ്പുറത്ത് നിര്‍മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ്സ് ഓഫീസിന്റെ പരിസരത്താണ് ബോര്‍ഡ് വച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യു ഡി എഫ് കേന്ദ്രങ്ങളില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ബോര്‍ഡ് ഉയര്‍ത്തിയത് എന്നത് ശ്രദ്ധേയമാണ്.







