Connect with us

National

ലഡാക്കിലെ ഇന്ത്യന്‍ പവര്‍ ഗ്രിഡുകളെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ പലതവണ ഇന്ത്യയിലെ സംസ്ഥാന, റീജിയണല്‍ ലോഡ് ഡെസ്പാച്ച് സെന്ററുകളെ ചൈനീസ് ഹാക്കര്‍ സംഘമായി റെഡ് എക്കോ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുക

Published

|

Last Updated

ന്യൂഡല്‍ഹി | ചൈന സ്‌പോണ്‍സര്‍ ചെയ്ത ഹാക്കര്‍മാര്‍ ലഡാക്കിനടുത്തുള്ള ഇന്ത്യന്‍ പവര്‍ സ്റ്റേഷനുകളെ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ഇന്റലിജന്‍സ് സ്ഥാപനമായ റെക്കോര്‍ഡ്ഡ് ഫ്യൂച്ചറിന്റെ റിപ്പോര്‍ട്ടിലാണ് ഗുരുതര വെളിപ്പെടുത്തലുള്ളത്. ഇന്ത്യയുടെ ഏഴ് ഇന്ത്യന്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറ്റം നടത്തുവാന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രിഡ് നിയന്ത്രണത്തിന്റെയും വൈദ്യുതി വിതരണത്തിന്റെയും തത്സമയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയാണ് ഡെസ്പാച്ച് സെന്ററ്റുകളുടെ ദൗത്യം.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ പലതവണ ഇന്ത്യയിലെ സംസ്ഥാന, റീജിയണല്‍ ലോഡ് ഡെസ്പാച്ച് സെന്ററുകളെ ചൈനീസ് ഹാക്കര്‍ സംഘമായി റെഡ് എക്കോ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ ടാഗ് 38 എന്ന ഹാക്കര്‍ ഗ്രൂപ്പും ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ചൈനയുമായി ബന്ധമുള്ള ഇത്തരം ചില ഗ്രൂപ്പുകള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൗഹൃദ അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ചകള്‍.

Latest