Connect with us

omicrone

ഒമിക്രോണിനെതിരെ വാക്‌സിന്‍ ഫലപ്രാപ്തി കുറയും: ഡബ്ല്യൂ എച്ച് ഒ

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനും കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ജനീവ | കൊവിഡ് വകഭേദമായ ഒമിക്രോണിനെതിരെ നിലവിലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയുമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു എച്ച് ഒ). നിലവിലെ കണക്കുകള്‍ പ്രകാരം ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ഡെല്‍റ്റ വേരിയന്റാണ് ലോകത്തിലെ മിക്ക കൊറോണ വൈറസ് അണുബാധകള്‍ക്കും കാരണമെന്നും ഡബ്ല്യു എച്ച് ഒ പറഞ്ഞു.

ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതോടെ യാത്രാ നിരോധനം ഉള്‍പ്പെടെ വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ലോകരാജ്യങ്ങളെ പ്രരിപ്പിച്ചു. അതിനിടെ ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിസല്‍ പ്രസിഡന്റ് സിറില്‍ റമോഫോസക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേപ്ടൗണില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അദ്ദേഹത്തി്‌ന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡിസംബര്‍ ഒന്‍പത് വരെ 63 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.