Connect with us

Life Mission

യു വി ജോസ് ഇ ഡി അന്വേഷണ സംഘത്തിനു മുന്നില്‍

ശിവശങ്കറുമായി ഒരുമിച്ചിരുത്തി മൊഴിയെടുക്കും

Published

|

Last Updated

കൊച്ചി | ലൈഫ് മിഷന്‍ മുന്‍ സി ഇ ഒ യു വി ജോസ് ഇ ഡി അന്വേഷണ സംഘത്തിനു മുന്നിലെത്തി. ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ മൊഴി നല്‍കാന്‍ അദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു.

അറസ്റ്റിലായ ശിവശങ്കറുമായി ഒരുമിച്ചിരുത്തി അദ്ദേഹത്തിന്റെ മൊഴിയെടുക്കും. യു വി ജോസാണ് റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടത്. കരാറുകാരായ യൂണിടാക്കിനെ യുവി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറെന്നാണ് ആരോപണം. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി യൂണിടാക്കിന് വേണ്ടി സന്തോഷ് ഈപ്പനാണ് എടുത്ത് നടത്തിയത്. ഇയാളെയും ശിവശങ്കറാണ് യുവി ജോസിന് പരിചയപ്പെടുത്തിയത്.

ഇതിന് പിന്നില്‍ അഴിമതി നടത്താനുള്ള ഗൂഢാലോചനയുണ്ടെന്നാണ് ഇഡി നിഗമനം. നേരത്തെ ഇഡിയും സിബിഐയും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിരുന്നു.

 

---- facebook comment plugin here -----