Connect with us

International

ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തി യുഎസ്; 18 പേര്‍ കൊല്ലപ്പെട്ടു

തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളില്‍ ആക്രമണം നടന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

Published

|

Last Updated

വാഷിങ്ടണ്‍| ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള (ഐ.ആര്‍.ജി.സി.) ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ യു.എസ്. ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ച ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് യു.എസ്. ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്ക തിരിച്ചടിച്ചത്.

അതേസമയം, ഇറാന്റെ ഭൗമാതിര്‍ത്തിയ്ക്കുള്ളില്‍ അമേരിക്ക ആക്രമണം നടത്തിയിട്ടില്ലെന്നാണ് വിവരം. ഇറാഖിലെയും സിറിയയിലെയും ഐ.ആര്‍.ജി.സിയുമായി ബന്ധമുള്ള 85ല്‍ അധികം കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തിയത്. തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളില്‍ ആക്രമണം നടന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ലോകത്തെവിടെയും യു.എസ്. സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞങ്ങളെ മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാവരും ഇത് അറിഞ്ഞിരിക്കണമെന്നും ഞങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും ജോ ബൈഡന്‍ എക്സ് പ്ലാറ്റ്‌ഫോമില്‍ വ്യക്തമാക്കി.

 

 

 

 

Latest