Connect with us

International

'സ്വയംപ്രതിരോധ ആക്രമണം' നടത്തിയതായി യു എസ്; ഒരു ആക്രമണത്തിനും ഭീഷണിക്കും മറുപടി നല്‍കാതിരിക്കില്ലെന്ന് ഇറാന്‍

തങ്ങളുടെ ദൃഢനിശ്ചയത്തെ പരീക്ഷിക്കുകയാണ് അമേരിക്കയെന്നും രക്ഷ വേണമെങ്കില്‍ ഞങ്ങളുടെ മേഖല വിട്ടുപോകണമെന്നും ഇറാന്‍.

Published

|

Last Updated

വാഷിങ്ടണ്‍/തെഹ്‌റാന്‍ | ഇറാനെതിരെ ‘സ്വയംപ്രതിരോധ ആക്രമണം; നടത്തിയതായി യു എസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ്. തങ്ങളുടെ ഹെലികോപ്ടര്‍ ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ വച്ച് വീഴ്ത്തിയതിന് പ്രതികരണമായാണ് ആക്രമണമെന്നും കമാന്‍ഡ് വ്യക്തമാക്കി.

തങ്ങളുടെ ദൃഢനിശ്ചയത്തെ പരീക്ഷിക്കുകയാണ് അമേരിക്കയെന്നും ഒരു ആക്രമണത്തിനും ഭീഷണിക്കും ഇറാന്‍ സായുധ സേന മറുപടി നല്‍കാതിരിക്കില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. രക്ഷ വേണമെങ്കില്‍ ഞങ്ങളുടെ മേഖല വിട്ടുപോകണമെന്നും അരാഗ്ചി ആവശ്യപ്പെട്ടു.

യു എസ് ഹെലികോപ്ടര്‍ ലക്ഷ്യംവച്ച് ഇറാന്‍ ബോധപൂര്‍വം ആക്രമണമൊന്നും നടത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ‘അല്‍ ജസീറ’യോട് പറഞ്ഞു.

ഇതിനെല്ലാമിടയില്‍ ലബനാനിലെ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പ്രദേശവാസികളോട് മേഖല വിട്ടുപോകാന്‍ ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആസൂത്രിത സൈനിക നടപടിക്ക് മുന്നോടിയായി, പലായനം ചെയ്യുന്നതിനുള്ള കൂടുതല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇസ്‌റാഈല്‍ സൈനിക നടപടികളുടെ ഭാഗമായി ചികിത്സ വൈകുന്നതിന്റെ ഭാഗമായി നിരവധി രോഗികളാണ് മരിക്കുന്നതെന്ന് ഗസ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. വിദേശത്ത് ചികിത്സ ലഭിക്കുന്നതിനായി, ഇസ്‌റാഈല്‍ സൈന്യത്താല്‍ വളയപ്പെട്ട മേഖല വിട്ട് പോകാന്‍ ശ്രമിക്കുന്ന 16,500ഓളം ഫലസ്തീനികളാണ് തടഞ്ഞുവെക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.

Latest