Connect with us

From the print

ഹംറ വർദ പ്രചാരണ ക്യാമ്പയിനിന് ഉജജ്വല തുടക്കം

ദക്ഷിണ കന്നട, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, ഉഡുപ്പി ജില്ലകളിലെ സ്വദർ മുഅല്ലിം സംഗമങ്ങളും ഇതോടൊപ്പം നടന്നു

Published

|

Last Updated

മംഗലാപുരം | സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മദ്‌റസ വിദ്യാർഥികൾക്കായി കന്നട ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ബാലമാസിക ഹംറ വർദയുടെ പ്രചാരണ കാമ്പയിനിന് ഉജ്ജ്വല തുടക്കം.
ദക്ഷിണ കന്നട, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, ഉഡുപ്പി ജില്ലകളിലെ സ്വദർ മുഅല്ലിം സംഗമങ്ങളും ഇതോടൊപ്പം നടന്നു.

എസ് ജെ എം പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങളുടെയുടെ അധ്യക്ഷതയിൽ സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സുലൈമാൻ സഖാഫി കുഞ്ഞുകുളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കെ ഉമർ മദനി, ബശീർ മുസ്്ലിയാർ ചെറൂപ്പ, അബ്ദുർറഹ്്മാൻ മദനി ജപ്പു, കെ കെ എം കാമിൽ സഖാഫി, ഇബ്്റാഹീം നദ്്വി, ഹസ്സൻ സുഹ്്റി പ്രസംഗിച്ചു. കാമ്പയിനിന്റെ ഭാഗമായി 11ന് കുടക് ജില്ലാ സദർ മുഅല്ലിം സംഗമം നടക്കും.

Latest