Connect with us

crypto currency

പുതിയ ക്രിപ്‌റ്റോ കറന്‍സി ബില്‍ തയ്യാറാക്കുമെന്ന് കേന്ദ്ര ധനമന്ത്രി

വന്‍തോതില്‍ ക്രിപ്‌റ്റോ നിക്ഷേപം നടത്തിയവര്‍ക്കും ആശ്വാസം പകരുന്നതാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ ക്രിപ്‌റ്റോ കറന്‍സി ബില്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചാലുടന്‍ പുതിയ ബില്‍ അവതരിപ്പിക്കും. മുമ്പ് തയ്യാറാക്കിയ ബില്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ലോക്‌സഭാ ബുള്ളറ്റിനില്‍ ലിസ്റ്റ് ചെയ്ത ക്രിപ്‌റ്റോ ബില്‍ പഴയതാണ്. പരിഷ്‌കരിച്ച ക്രിപ്‌റ്റോ ബില്‍ മന്ത്രിസഭക്ക് മുമ്പാകെ വൈകാതെ സമര്‍പ്പിക്കുമെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി അറിയിച്ചു. മുമ്പുള്ള ബില്‍ അവതരിപ്പിച്ചതിന് ശേഷം ഒരുപാട് കാര്യങ്ങളില്‍ വ്യക്തതയുണ്ടായി. അതിനാലാണ് പുതിയ ബില്‍ തയ്യാറാക്കുന്നതെന്നും അവര്‍ പറഞ്ഞു.

മന്ത്രിയുടെ ഈ പ്രസ്താവന ക്രിപ്‌റ്റോ കറന്‍സി കമ്പനികള്‍ക്കും സംരംഭങ്ങള്‍ക്കും വന്‍തോതില്‍ ക്രിപ്‌റ്റോ നിക്ഷേപം നടത്തിയവര്‍ക്കും ആശ്വാസം പകരുന്നതാണ്. പഴയ ബില്‍ ഇവക്ക് തിരിച്ചടിയായിരുന്നു. ഓണ്‍ലൈന്‍ കോയിനുകള്‍ നിരോധിച്ചാല്‍ ഈ കമ്പനികള്‍ക്കു രാജ്യം വിടേണ്ടി വരും. ശൈത്യകാല സമ്മേളനത്തിലാകും ക്രിപ്‌റ്റോകറന്‍സി ബില്‍ അവതരിപ്പിക്കുക.

---- facebook comment plugin here -----

Latest