Connect with us

Idukki

അന്യായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം; തൊടുപുഴ കോ ഓപറേറ്റീവ് കോളജില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാര്‍ഥികള്‍

മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച ഒമ്പത് വിദ്യാര്‍ഥികളെ റാഗിങ് കേസില്‍ കുടുക്കി പ്രിന്‍സിപ്പല്‍ പുറപ്പെടുവിച്ച സസ്പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

Published

|

Last Updated

തൊടുപുഴ | തൊടുപുഴ ഗവ. കോ ഓപറേറ്റീവ് കോളജില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാര്‍ഥികള്‍. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച ഒമ്പത് വിദ്യാര്‍ഥികളെ റാഗിങ് കേസില്‍ കുടുക്കി പ്രിന്‍സിപ്പല്‍ പുറപ്പെടുവിച്ച സസ്പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

30ഓളം വിദ്യാര്‍ഥികളാണ് കോളജ് കെട്ടിടത്തിനു മുകളില്‍ കയറി പ്രതിഷേധിക്കുന്നത്. കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി.

ഫയര്‍ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തെത്തുകയും താഴെ വലവിരിച്ച് സുരക്ഷയൊരുക്കുകയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056