Connect with us

Kerala

പമ്പാനദിയിലെ മാടമണ്‍ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

മൃതദേഹം നദിയിലൂടെ ഒഴുകിപ്പോകുന്നതു കണ്ട നാട്ടുകാര്‍ പെരുനാട് പൊലീസില്‍ വിവരമറിക്കുകയായിരുന്നു.

Published

|

Last Updated

പെരുന്നാട് | പമ്പാനദിയിലെ മാടമണ്‍ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം നദിയിലൂടെ ഒഴുകിപ്പോകുന്നതു കണ്ട നാട്ടുകാര്‍ പെരുനാട് പൊലീസില്‍ വിവരമറിക്കുകയായിരുന്നു.

തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തി മൃതദേഹം ശ്രീനാരായണ കണ്‍വെന്‍ഷന്‍ നഗറിന് സമീപം കരയിലെത്തിച്ചു. മൃതദേഹത്തിന് ഏകദേശം 173 സെന്റീമീറ്റര്‍ നീളമുണ്ട്. മൃതദേഹം നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

നിലവില്‍ അടുത്ത പൊലീസ് സ്റ്റേഷനുകളില്‍ ഒന്നും കാണാതായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പെരുനാട് പൊലീസ് പറഞ്ഞു.

 

Latest