Connect with us

International

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ ജീവനക്കാരെ മോചിപ്പിച്ചു

കപ്പലിലുണ്ടായിരുന്ന ഏഴ് ജീവനക്കാരെയാണ് ഇറാന്‍ വിട്ടയച്ചത്. ഇവരില്‍ ഒരാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയും മറ്റൊരാള്‍ എസ്‌തോണിയന്‍ പൗരനുമാണ്.

Published

|

Last Updated

ലിസ്ബണ്‍ | ഇറാന്‍ പിടിച്ചെടുത്ത ചരക്കു കപ്പലിലെ അഞ്ച് ഇന്ത്യന്‍ ജീവനക്കാര്‍ക്ക് മോചനം. ഇവര്‍ നാട്ടിലേക്ക് തിരിച്ചതായി ഇന്ത്യന്‍ എംബസ്സി അറിയിച്ചു. 17 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്.

പോര്‍ച്ചുഗീസ് പതാകയുള്ള എം എസ് സി അറീസ് എന്ന കപ്പലിലുണ്ടായിരുന്ന ഏഴ് ജീവനക്കാരെയാണ് ഇറാന്‍ വിട്ടയച്ചത്. ഇവരില്‍ ഒരാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയും മറ്റൊരാള്‍ എസ്‌തോണിയന്‍ പൗരനുമാണ്. ഏപ്രില്‍ 13ന് ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. കപ്പലിന് ഇസ്‌റാഈല്‍ ബന്ധമുണ്ടെന്നാണ് ഇറാന്‍ ആരോപണം.

ഏഴ് പേരെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്തു പോര്‍ച്ചുഗല്‍, അവശേഷിക്കുന്ന 17 പേരെയും വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

 

Latest