Connect with us

International

യുകെയില്‍ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് അഭയം നല്‍കില്ല: ഋഷി സുനക്

അനധികൃതമായി കുടിയേറുന്നവരെ തടവിലാക്കും

Published

|

Last Updated

ലണ്ടന്‍| രാജ്യത്ത് അനധികൃതമായി കുടിയേറുന്നവരെ തടയാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. യുകെയില്‍ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് അഭയം നല്‍കില്ലെന്നും സുനക് മുന്നറിയിപ്പ് നല്‍കി.

പുതിയ നിയമവിരുദ്ധ കുടിയേറ്റ ബില്‍ അനുസരിച്ച് അനധികൃതമായി ബ്രിട്ടനില്‍ കുടിയേറിയവര്‍ക്ക് രാജ്യത്ത് ഒരു ആനുകൂല്യവും ലഭിക്കില്ല. ഇവര്‍ക്ക് മനുഷ്യാവകാശവാദങ്ങള്‍ ഉന്നയിക്കാനും അവകാശമുണ്ടാവില്ല. അനധികൃതമായി കുടിയേറുന്നവരെ തടവിലാക്കുമെന്നും ഒരാഴ്ചക്കുള്ളില്‍ രാജ്യത്തുനിന്നും നാടുകടത്തുമെന്നും ഋഷി സുനക് പറഞ്ഞു.

ഒരിക്കല്‍ ബ്രിട്ടനില്‍ നിന്നും നാടുകടത്തിയാല്‍ പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് പുതിയ നിയമം. 2022ല്‍ മാത്രം 45,000 അനധികൃത കുടിയേറ്റക്കാരാണ് ചെറുബോട്ടുകളില്‍ ബ്രിട്ടനിലെത്തിയത്.