Connect with us

International

കൊവിഷീല്‍ഡിനെ യു.കെ അംഗീകരിച്ചു; അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല

ഇന്ത്യയില്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയില്‍ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാല്‍ ഇന്ത്യയില്‍ നിന്നും കൊവിഷീല്‍ഡ് എടുത്തവരുടെ കാര്യത്തില്‍ ക്വാറന്റൈന്‍ പിന്‍വലിക്കുമോയെന്ന് വ്യക്തമല്ല.

Published

|

Last Updated

ന്യൂഡല്‍ഹി| രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ എടുത്തവര്‍ക്കും പത്ത് ദിവസം ക്വാറന്റൈന്‍ വേണമെന്ന നിര്‍ദ്ദേശം യുകെ പിന്‍വലിച്ചു. എന്നാല്‍ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല. ഇന്ത്യയില്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയില്‍ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാല്‍ ഇന്ത്യയില്‍ നിന്നും കൊവിഷീല്‍ഡ് എടുത്തവരുടെ കാര്യത്തില്‍ ക്വാറന്റൈന്‍ പിന്‍വലിക്കുമോയെന്ന് വ്യക്തമല്ല.

ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സീന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതാണ്. രണ്ടു ഡോസ് കൊവിഷീല്‍ഡ് സ്വീകരിച്ചാലും യുകെയില്‍ പത്തു ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതാണ് വിവാദമായത്. യാത്രയ്ക്ക് മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന വേണം. യുകെയില്‍ ക്വാറന്റൈനിലിരിക്കെ രണ്ടാമത്തെയും എട്ടാമത്തെയും ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നുമായിരുന്നു നിബന്ധന.

 

Latest