Connect with us

Educational News

എം ഫിൽ അംഗീകാരമില്ലാത്ത ബിരുദമെന്ന് യു ജി സി; പ്രവേശന നടപടികൾ നിർത്തിവെക്കാൻ സർവകലാശാലകൾക്ക് നിർദേശം

ചില സർവകലാശാലകൾ എം ഫിൽ കോഴ്സിലേക്ക് പുതുതായി അപേക്ഷ ക്ഷണിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി

Published

|

Last Updated

ന്യൂഡൽഹി | എംഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) അംഗീകാരമില്ലാത്ത ബിരുദമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി). എം ഫിലിന് അഡ്മിഷൻ നേടുന്നതിൽ നിന്ന് വിദ്യാർഥികൾ വിട്ടുനിൽക്കണമെന്നും യുജിസി മുന്നറിയിപ്പ് നൽകി. 2023-24 അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രവേശനം നിർത്തിവയ്ക്കണമെന്ന് സർവകലാശാലകളോടും യുജിസി ആവശ്യപ്പെട്ടു.

ചില സർവകലാശാലകൾ എം ഫിൽ കോഴ്സിലേക്ക് പുതുതായി അപേക്ഷ ക്ഷണിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.

‘എംഫില്‍ യുജിസി ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട ബിരുദമല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു സ്ഥാപനവും എംഫില്‍ കോഴ്സ് വാഗ്ദാനം ചെയ്യരുത്. എംഫിൽ കോഴ്സിൽ പ്രവേശനം എടുക്കരുതെന്ന് വിദ്യാർത്ഥികളോട് നിർദ്ദേശിക്കുന്നു’- ജോഷി വ്യക്തമാക്കി.