Connect with us

Kerala

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് പ്രതിപക്ഷ നേതാവ്; കെ എൻ നെഹ്‌റു ഉപനേതാവ്

ഇ വി വേലുവിനെ പാര്‍ട്ടി വിപ്പായി തിരഞ്ഞെടുത്തു

Published

|

Last Updated

ചെന്നൈ| തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രിയും ചെപ്പോക്ക് എം എല്‍ എയുമായ ഉദയനിധി സ്റ്റാലിനെ ഡി എം കെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ചെന്നൈ അണ്ണാ അറിവാലയത്തിലെ കലൈഞ്ജര്‍ അരങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി എം കെ എം എല്‍ എമാരുടെ യോഗത്തിലാണ് തീരുമാനം.

കെ എന്‍ നെഹ്റുവാണ് നിയമസഭാ കക്ഷി ഉപനേതാവ്. ഇ വി വേലുവിനെ പാര്‍ട്ടി വിപ്പായി തിരഞ്ഞെടുത്തു. ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉദയനിധി നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.

ഡി എം കെക്ക് 59 എം എല്‍ എമാരാണുള്ളത്. 35 ഡി എം കെ മന്ത്രിമാരില്‍ 15 പേരും തോറ്റിരുന്നു. ഉദയനിധി സ്റ്റാലിന്‍ ചെന്നൈയിലെ ചേപ്പാക്കം- തിരുവല്ലിക്കേണി നിയമസഭ മണ്ഡലത്തില്‍നിന്നാണ് വിജയിച്ചത്.

Content Highlights:
Udhayanidhi Stalin has been elected as the DMK Legislative Party Leader during a meeting chaired by party president MK Stalin in Chennai. The decision follows the assembly election results where MK Stalin faced a setback in the Kolathur constituency. KN Nehru has been appointed as the Deputy Leader and EV Velu will serve as the party Whip.

Latest