Connect with us

satheeshan @press

കല്ലുകള്‍ പിഴുതെറിഞ്ഞ് യു ഡി എഫുകാര്‍ ജയിലില്‍ പോകും: വി ഡി സതീശന്‍

സമരത്തിന്റെ രൂപവും ഭാവവും മാറും

Published

|

Last Updated

തിരുവനന്തപുരം|  സില്‍വര്‍ലൈന്‍ സമരത്തില്‍ നിന്ന് പിന്നോട്ട്‌പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ റെയില്‍സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് യു ഡി എഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോകുമെന്നും സാധാരണക്കാരെ ജയിലിലടക്കാന്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു. സാധാരണക്കാരാണ് സില്‍വര്‍ലൈന്‍ സമരത്തിലുള്ളത്. സി പി എമ്മിന് നന്ദിഗ്രാമില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും.

അതിരടയാള കല്ലുകള്‍ പിഴുതെറിയാന്‍ യുഡിഎഫ് തീരുമാനിച്ചപ്പോള്‍ ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അതുകൊണ്ട് ഈ സമരം യു ഡി എഫ് ഏറ്റെടുക്കുകയാണ്.
ഇതുവരെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഇനിമുതല്‍ ജനങ്ങളെ പിന്നില്‍ നിര്‍ത്തും.

കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പാരിസ്ഥിതികമായി തകര്‍ക്കാനും ശ്രമിക്കുന്നു. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്. സമരം അടിച്ചമര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങില്ല. സമരത്തിന്റെ രൂപവും ഭാവവും മാറ്റുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

Latest