Kerala
സര്‍ക്കാര്‍ വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനൊരുങ്ങി യുഡിഎഫ്
മെയ് രണ്ടാം വാരം സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്താനാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനമായത്

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരായ സമരം ശക്തിപ്പെടുത്താനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെ സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തും. യുഡിഎഫ് യോഗത്തിലാണ് തീരുമാനം. ബ്രഹ്മപുരം തീപിടിത്തം, നിയമസഭയിലെ സംഘര്‍ഷം, സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ എന്നിവ ഉന്നയിച്ചാകും പ്രതിഷേധം.
മെയ് രണ്ടാം വാരം സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്താനാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനമായത്. എല്ലാ മാസവും യുഡിഎഫ് നേതൃയോഗം ചേരുവാനും തീരുമാനിച്ചു.
---- facebook comment plugin here -----