Kerala
ബി ജെ പിയുമായി ചേര്‍ന്ന് വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് യു ഡി എഫ് ശ്രമം: എം വി ഗോവിന്ദന്‍
വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ്സ് പ്രത്യേക ആപ്പ് വഴി പിരിച്ചെടുത്ത ഫണ്ടിന്റെ കണക്ക് പണി പൂര്‍ത്തിയാകുമ്പോള്‍ പറയാമെന്ന പ്രതിപക്ഷ നേതാവിന്റെ മറുപടി പരിഹാസ്യമാണ്.
തൃശൂര്‍ | ബി ജെ പിയുമായി ചേര്‍ന്ന് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് യു ഡി എഫ് ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വികസന കാര്യങ്ങളില്‍ ചര്‍ച്ചക്കില്ലെന്ന നിലപാടാണ് യു ഡി എഫിന്റേതെന്നും അദ്ദേഹം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ആപ്പ് വഴി സമാഹരിച്ച ഫണ്ട് എവിടെ?
വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ്സ് പ്രത്യേക ആപ്പ് വഴി പിരിച്ചെടുത്ത ഫണ്ട് എവിടെപ്പോയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെയും കെ പി സി സി അധ്യക്ഷന്റെയും അക്കൗണ്ടിലാണ് പണം ഉള്ളതെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഇത് കണ്ടില്ല. മൂന്ന് ഏക്കര്‍ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വി ഡി സതീശന്റെ വാദം പച്ചക്കള്ളമാണ്. അവിടെ ഇതുവരെ ഒരു അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ല.
പണി പൂര്‍ത്തിയാകുമ്പോള്‍ കണക്ക് പറയാമെന്ന പ്രതിപക്ഷ നേതാവിന്റെ മറുപടി പരിഹാസ്യമാണ്. ഏത് നൂറ്റാണ്ടിലാണ് പണി തീരുകയെന്നും ഗോവിന്ദന്‍ ചോദിച്ചു.






