Connect with us

International

ഇന്തോനേഷ്യയില്‍ ബോട്ടപകടത്തില്‍ കാണാതായവരെ ഒരു ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി

മുന്‍ഭാഗം തകര്‍ന്ന ബോട്ട് മുങ്ങുന്നതിന് മുമ്പ് ജീവനക്കാര്‍ ഒരു ചെറിയ ബോട്ടിലേക്ക് മാറി. ഈ ബോട്ടില്‍ വച്ച് ഒരു ചങ്ങാടം നിര്‍മ്മിച്ച സംഘം അതില്‍ സ്വയം കെട്ടിയിട്ടാണ് രക്ഷപ്പെട്ടത്.

Published

|

Last Updated

ജക്കാര്‍ത്ത | ഇന്തോനേഷ്യയില്‍ ബോട്ടപകടത്തില്‍ കാണാതായ 21 പേരെ ഒരു ദിവസം നീണ്ട തിരച്ചിലിനു ശേഷം കണ്ടെത്തി രക്ഷപ്പെടുത്തി. വടക്കന്‍ മലുകു പ്രവിശ്യയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായവരെയാണ് രക്ഷപ്പെടുത്തിയത്. ഒരു ചങ്ങാടത്തിലാണ് ഇവരെ കണ്ടെത്തിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന നസീല 05′ എന്ന ബോട്ട് തിരമാലകളില്‍ പെട്ട് തകരുകയായിരുന്നു. ഞായറാഴ്ച രാത്രി താലിയാബു ദ്വീപിന് സമീപത്തായിരുന്നു സംഭവം.

മുന്‍ഭാഗം തകര്‍ന്ന ബോട്ട് മുങ്ങുന്നതിന് മുമ്പ് ജീവനക്കാര്‍ ഒരു ചെറിയ ബോട്ടിലേക്ക് മാറി. ഈ ബോട്ടില്‍ വച്ച് ഒരു ചങ്ങാടം നിര്‍മ്മിച്ച സംഘം അതില്‍ സ്വയം കെട്ടിയിട്ടാണ് രക്ഷപ്പെട്ടത്. ബോട്ട് മുങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 46 കിലോമീറ്റര്‍ അകലത്തായാണ് രക്ഷാസംഘം ഇവരെ കണ്ടെത്തിയത്.രക്ഷപ്പെട്ടവരെ ഗോറോന്റാലോ നഗരത്തിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest