Eduline
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പഠിക്കാം
ജൂൺ ഒന്നിന് ക്ലാസ്സുകൾ ആരംഭിക്കും.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ ക്യാമ്പസിലും പ്രാദേശിക ക്യാമ്പസുകളിലും പി ജി, പി ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026-2027 അധ്യയന വർഷത്തെ എം എ, എം എസ്‌സി, എം എസ് ഡബ്ല്യു, എം എഫ് എ, എം പി ഇ എസ്, മൾട്ടി ഡിസിപ്ലിനറി, ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അടുത്ത മാസം 16ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മേയ് നാലിന് നടക്കുന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 18ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് ക്ലാസ്സുകൾ ആരംഭിക്കും.
പ്രവേശന പരീക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം. ഒരാൾക്ക് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പി ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്ക്കണം. സ്പോട്ട് / ലാറ്ററൽ എൻട്രി അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും http://www.ssus.ac.in/ സന്ദർശിക്കുക.
എം എ/ എം എസ്‌സി/ എം എസ് ഡബ്ല്യു
അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഓരോ പി ജി പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഉണ്ടായിരിക്കും.
കോഴ്‌സുകൾ
എം എ- സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഡാൻസ്- ഭരതനാട്യം, ഡാൻസ്- മോഹിനിയാട്ടം, തിയേറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വിസ്റ്റിക്‌സ്, ഉറുദു, അറബിക്, സോഷ്യോളജി, മ്യൂസിയോളജി.
എം എസ്‌സി- സൈക്കോളജി, ജ്യോഗ്രഫി.
എം എസ് ഡബ്ല്യു- (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്)
എം എഫ് എ. (മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ്)
എം പി ഇ എസ് (മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ്)
മൾട്ടി ഡിസിപ്ലിനറി ഡ്യൂവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്
എം എസ്‌സി ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്
എം എസ്്സി സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്
എം എ സോഷ്യോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്
എം എസ് ഡബ്ല്യ. ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്
• മ്യൂസിക്, ഡാൻസ്- മോഹിനിയാട്ടം, ഡാൻസ്- ഭരതനാട്യം, തിയേറ്റർ എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചി പരീക്ഷയും പ്രായോഗിക പരീക്ഷയും എം എഫ് എ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തു പരീക്ഷയും അഭിരുചി പരീക്ഷയുമുണ്ടാകും.
പി ജി ഡിപ്ലോമ
വെൽനസ്സ് ആൻഡ് സ്പാ മാനേജ്‌മെന്റ്
സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്ന് ബി എ എം എസ് ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗൺസിൽ/ ബോർഡിൽ നിന്ന് സ്ഥിരം രജിസ്‌ട്രേഷനും നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്സ്.
ട്രാൻസലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
മാനുസ്‌ക്രിപ്റ്റോളജി
മാനുസ്‌ക്രിപ്റ്റോളജിയിൽ അടിസ്ഥാന അറിവും താത്പര്യവുമുള്ള കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. പ്രവേശനത്തിന് പ്രായപരിധിയില്ല. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
ട്രാൻസലേഷൻ സ്റ്റഡീസ്
ട്രാൻസലേഷൻ സ്റ്റഡീസിൽ അടിസ്ഥാന അറിവും താത്പര്യവുമുള്ള കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
എം എസ് ഡബ്ല്യു
കോംപ്രിഹെൻസീവ് സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ പത്ത് ശതമാനം വെയ്‌റ്റേജ് ലഭിക്കും. എസ് സി, എസ് ടി, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവർക്ക് അഞ്ച് ശതമാനം മാർക്കിളവ് ഉണ്ടായിരിക്കും.
എം എഫ് എ പ്രോഗ്രാം
അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കോടെ ഫൈൻ ആർട്‌സിൽ ബിരുദമാണ് അപേക്ഷാ യോഗ്യത. പ്രവേശന പരീക്ഷയുടെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
എം പി ഇ എസ് പ്രോഗ്രാം
അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കോടെ ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം (ബി പി ഇ/ ബി പി എഡ്/ ബി പി ഇ എസ്) നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ഗെയിം പ്രൊഫിഷ്യൻസി, ഫിസിക്കൽ ഫിറ്റ്‌നസ്സ് ടെസ്റ്റ്, കായിക മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയുടെ സിലബസ് ഫിസിക്കൽ എജ്യുക്കഷനിലെ ബിരുദ കോഴ്‌സ് അടിസ്ഥാനമാക്കിയായിരിക്കും. അപേക്ഷകർക്ക് 2026 ജൂലൈ ഒന്നിന് 28 വയസ്സ് കവിയരുത്.
മൾട്ടി ഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്
ജ്യോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് ഡിസിപ്ലിനുകളിൽ സ്പെഷ്യലൈസേഷനോടെ ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം. അംഗീകൃത സർവകലാശാല ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അവസാന സെമസ്റ്റർ/ വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
നാല് ഡിസിപ്ലിനുകളിൽ ഏത് വേണമെങ്കിലും മുൻഗണന പ്രകാരം അപേക്ഷകർക്ക് തിരഞ്ഞെടുക്കാം. ഒരു ഡിസിപ്ലിനിൽ പത്ത് സീറ്റുകൾ വീതം ആകെ 40 സീറ്റുകൾ. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.




