Kerala
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളി
നേരത്തെ മണ്ണാര്‍ക്കാട് എസ് സി-എസ്ടി കോടതി പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കൊച്ചി| ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാര്‍ക്കാട് എസ് സി-എസ്ടി കോടതി പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വി വത്സനെതിരായ കേസ്. ബലാത്സംഗം, എസ്സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.
ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നീ നേതാക്കളുമായുള്ള അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Content Highlights:
The Kerala High Court has rejected the anticipatory bail plea of Congress councillor Prashobh V Valsan in connection with a Dalit girl harassment case. The accused, a Palakkad municipality councillor, is facing serious charges including rape and violations under the SC-ST Prevention of Atrocities Act. The survivor alleged that she was sexually assaulted under the pretext of offering a job and was later threatened by the accused. Following the political controversy surrounding the incident, the District Congress Committee had previously expelled him from the party.







