Connect with us

Kerala

തലസ്ഥാനത്ത് ആഹ്ലാദപ്രകടനത്തിനിടെ വിദ്യാര്‍ത്ഥി സംഘര്‍ഷം; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി വിവരമില്ല

Published

|

Last Updated

തിരുവനന്തപുരം| കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് കണ്ടോണ്‍മെന്റ് പോലീസ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി വിവരമില്ല. കെ എസ് യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു എന്നീ സംഭവങ്ങളിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

കേരള സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിനു പിന്നാലെ എസ് എഫ് ഐ നടത്തിയ പ്രവര്‍ത്തകര്‍ തിരുവനന്തപുരം പാളയത്ത് നടത്തിയ ആഹ്ലാദ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ് എഫ് ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

വാക്കേറ്റത്തിനു പിന്നാലെ പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. അക്രമം നടത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഫലമില്ലാതായതോടെ ജലപീരങ്കി പ്രയോഗിച്ചു.കെ എസ് യു അക്രമത്തിലും പോലീസ് നടപടിയിലും പ്രതിഷേധിച്ച് എസ് എഫ് ഐ നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ 37 ജനറല്‍ സീറ്റുകളില്‍ 35 എണ്ണവും നേടിയാണ് എസ് എഫ് ഐ വിജയ ചരിത്രം ആവര്‍ത്തിച്ചത്. എസ് ശിവയെ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍, അക്കൗണ്ട്‌സ് കമ്മിറ്റി സീറ്റുകളാണ് കെ എസ് യുവിന് ലഭിച്ചത്. എസ് ഫാത്തിമ ഫര്‍ഹയാണ് വൈസ് ചെയര്‍പേഴ്‌സണ്‍.

Content Highlights:
The Cantonment police have registered two FIRs against SFI workers following the violent clashes that erupted in Palayam, Thiruvananthapuram. The conflict broke out between SFI and KSU activists during the victory celebrations of the Kerala University Union election. Police had to resort to baton charges and water cannons to disperse the stone-pelting crowd. SFI secured a massive victory by winning 35 out of 37 general seats and has called for a Secretariat march to protest police actions.

 

 

Latest